Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural Organizations

Kollam

സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​നം മാ​തൃ​ക​യാ​ക്ക​ണം: മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ

കൊ​ല്ലം: ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​നം സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ. സ്‌​നേ​ഹ​വും ക​രു​ണ​യും സ​മൂ​ഹം കൂ​ടു​ത​ലാ​യി ആ​ഗ്ര​ഹി​ക്കു​ന്ന ഈ ​പു​തു​യു​ഗ​ത്തി​ല്‍ ജ​നാ​ഭി​പ്രാ​യ​വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജ​നാ​ഭി​പ്രാ​യ​വേ​ദി​യു​ടെ മൂ​ന്നാം വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍​ന​ട​ന്ന ഓ​ണം സ്മൃ​തി സം​ഗ​മ​വും സ്‌​നേ​ഹാ​ദ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​ണ​ക്കോ​ടി​യും നി​ര്‍​ധ​ന​ര്‍​ക്കു​ള​ള ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും അ​ഡ്വ. സു​കു​ല്‍ ഖാ​ദ​ര്‍ വി​ത​ര​ണം ചെ​യ്തു. സാ​ഹി​ത്യ മ​ല്‍​സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ക​വി പു​ന്ത​ല​ത്താ​ഴം ച​ന്ദ്ര​ബോ​സ് നി​ര്‍​വ​ഹി​ച്ചു. മ​ണി.​കെ. ചെ​ന്താ​പ്പൂ​രി​ന്റെ ആ​ന​മ​രം എ​ന്ന ബാ​ല​സാ​ഹി​ത്യ കൃ​തി ഡോ. ​അ​ശോ​ക് ശ​ങ്ക​റി​ന് ന​ല്‍​കി മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഡി. ​ഗീ​താ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കു​ള​മ​ട ഉ​ണ്ണി, പാ​രി​പ്പ​ള​ളി രാ​ജീ​വ്, വി.​ടി. കു​രീ​പ്പു​ഴ, വി.​എ​സ്.​പ്ര​സാ​ദ് പെ​രി​നാ​ട്, അ​ഡ്വ. നൗ​ഷീ​ദ ബി​ന്ദു, ഷീ​ജ ഉ​ണ്ണി, പ്രി​ന്‍​സി കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന നി​യ​മ​ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ള്‍ അ​ഡ്വ. സു​കു​ല്‍ ഖാ​ദ​ര്‍, അ​ഡ്വ. ആ​ര്‍​ച്ച രാ​ധാ​കൃ​ഷ്ണ​ന്‍, റി​ട്ട. ആ​ര്‍​ഡി​ഒ എ. ​തു​ളീ​സ​ധ​ര​ന്‍​പി​ള​ള എ​ന്നി​വ​ര്‍ ന​യി​ച്ചു.

Latest News

Corehub Up